Saturday, May 18, 2024
spot_img

വമ്പൻ ഹിറ്റായി ആര്‍ആര്‍ആര്‍; റെക്കോര്‍ഡ് കളക്ഷനിലേയ്ക്ക് രാജമൗലി ചിത്രം

രാജമൗലി ചിത്രം ആര്‍ആര്‍ആറിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പുറത്തു വന്നു. ആഗോള തലത്തില്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ മാത്രം 257.15 കോടിയെന്നാണ് കണക്കുകൾ പറയുന്നത്. ആദ്യ ദിവസം തന്നെ തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മാത്രം 120.19 കോടിയാണ് നേടിയതെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ തന്റെ ട്വിറ്റർ അക്ക്വണ്ടിലൂടെ അറിയിച്ചു.

ആദ്യ ദിനം ഏറ്റവും കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി ആര്‍ആര്‍ആര്‍ മാറിയെന്നും ട്രേഡ് അനലിസ്റ്റുകള്‍ കണക്ക് പ്രകാരം പറയുന്നു. ആര്‍ആര്‍ആര്‍ തെലുങ്ക് സിനിമകളുടെ എക്കാലത്തെയും റെക്കോര്‍ഡുകളാണ് തകർത്തിരിക്കുന്നത്.

Related Articles

Latest Articles