Wednesday, September 23, 2026

വയനാട്ടില്‍ വൻ ലഹരിമരുന്ന് വേട്ട; വ്യത്യസ്ത ഇടങ്ങളിൽ നിന്നും എംഡിഎംഎയും കഞ്ചാവുമായി ബിൻഷാദും മുഹമ്മദ് ഫായിസും അറസ്റ്റിൽ

കല്‍പ്പറ്റ: വയനാട്ടില്‍ വ്യത്യസ്ത ഇടങ്ങളിൽ വൻ ലഹരിമരുന്ന് വേട്ട.മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ആർടിഒ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ആദ്യത്തെ അറസ്റ്റ്. കൽപ്പറ്റ സ്വദേശി ബിൻഷാദാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും. 3.30 ഗ്രാം എംഡിഎംഎ സുൽത്താൻ ബത്തേരി പൊലീസ് പിടിച്ചെടുത്തു.

കേരള തമിഴ്നാട് അതിർത്തിയായ വയനാട് നൂൽപ്പുഴ മൂക്കുത്തിക്കുന്നിൽ വെച്ചാണ് കഞ്ചാവുമായി ചൂരൽമല സ്വദേശി മുഹമ്മദ് ഫായിസ് പിടിയിലാകുന്നത്.മുഹമ്മദ് ഫായിസില്‍ നിന്നും കെഎസ്ആര്‍ടിസി ബസിൽ കടത്താൻ ശ്രമിച്ച ഒരു കിലോ കഞ്ചാവ് ആണ് പൊലീസ് പിടിച്ചെടുത്തത്.ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്നിന്‍റെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ചവയാണ് മയക്കുമരുന്നുകളെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles