Monday, January 5, 2026

നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട,നാല് പേരിൽ നിന്ന് 13 കിലോ കഞ്ചാവ് പിടികൂടി,അറസ്റ്റിലായത് ബീമാപ്പള്ളി സ്വദേശികൾ

തിരുവനന്തപുരം: നഗരത്തില്‍ പവര്‍ഹൗസില്‍ ജംഗ്ഷനില്‍ വന്‍ കഞ്ചാവ് വേട്ട. നാല് പേരില്‍ നിന്ന് 13 കിലോ കഞ്ചാവ് പിടികൂടി. ബീമാപ്പള്ളി സ്വദേശികളായ അന്‍സാരി, ഷരീഫ്, ഓട്ടോഡ്രൈവര്‍ ഫൈസല്‍, ബാലരാമപുരം സ്വദേശി സജീര്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.

ഞായറാഴ്ച രാവിലെ 10മണിയോടെയായിരുന്നു സംഭവം. അനന്തപുരി എക്‌സ്പ്രസില്‍ തമ്പാനൂരില്‍ വന്നിറങ്ങി ശേഷം ഓട്ടോയില്‍ കയറവെയാണ് പ്രതികളെ പിടികൂടിയത്.

എക്‌സൈസിന് ലഭിച്ച രഹസ്യ വിവര പ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ ട്രോളി ബാഗിനുള്ളില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നുവെന്നും പലര്‍ക്കായി വിതരണം ചെയ്യുന്നതിനായാണ് കഞ്ചാവ് ഇവര്‍ എത്തിച്ചതെന്നും എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.

Related Articles

Latest Articles