Friday, May 17, 2024
spot_img

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; 105 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

കോട്ടയം: വൈക്കം തലയോലപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട. 105 കിലോ കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്താന്‍ ശ്രമിച്ച മുണ്ടക്കയം സ്വദേശി രഞ്ജിത്ത് രാജു, ഏറ്റുമാനൂര്‍ സ്വദേശി കെന്‍സ് ബാബു എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതിന് മുമ്പും പ്രതികൾ ഇത്തരത്തിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

പിക്കപ്പ് വാഹനത്തില്‍ കഞ്ചാവ് കടത്താനായിരുന്നു പ്രതികൾ ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെ ഡി ബി കോളജിന് സമീപത്ത് പിക്കപ്പ് നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പിക്കപ്പില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

Related Articles

Latest Articles