Sunday, June 2, 2024
spot_img

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; മൂന്നു വ്യത്യസ്ത കേസുകളിൽ നിന്നായി 1.8 കോടി രൂപ വില മതിക്കുന്ന സ്വർണ്ണം പിടികൂടി

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട. കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് രാവിലെയുമായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോയോളം സ്വർണ്ണമാണ് മൂന്നു വ്യത്യസ്ത കേസുകളിൽ നിന്നായി കസ്റ്റംസ്‌ പിടികൂടിയത്.

മലപ്പുറം പുൽപറ്റ സ്വദേശിയായ പൂതനാരി ഫവാസിൽ നിന്നും 1163 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ്‌ ജാസിമിൽ നിന്നും 1057 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളും തൃപ്പനച്ചി സ്വദേശിയായ സലീമിൽ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് പിടികൂടിയത്.

Related Articles

Latest Articles