Bigg Boss Malayalam season 4 star Ashwin says he would have fallen in love with Rinosh if he had been there this time.
ബിഗ് ബോസ് മലയാളം സീസൺ 5 ഇപ്പോൾ മൂന്നാഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ പല മത്സരാർത്ഥികളും പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. തന്റെ ശാന്ത സ്വഭാവത്തിലൂടെയും നിലപാടുകളിലൂടെയും പ്രേക്ഷകരെ കയ്യിലെടുത്ത മത്സരാർഥിയാണ് റാപ്പറും നടനുമായ റിനോഷ് ജോർജ്. ഇപ്പോൾ റിനോഷിനെക്കുറിച്ച് ബിഗ് ബോസ് മലയാളം സീസൺ 4ലെ മത്സരാർത്ഥിയായ അശ്വിൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റിനോഷിനെ തനിക്ക് ഇഷ്ടമാണെന്നും ഈ സീസണിൽ താൻ ഉണ്ടായിരുന്നെങ്കിൽ റിനോഷിനോട് പ്രണയം പറയുമായിരുന്നു എന്നുമാണ് അശ്വിൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഈ സീസൺ എനിക്ക് ഇഷ്ടമാണ്. പക്ഷെ ഈ സീസണിലെ എല്ലാവരും ഗെയിം കണ്ടറിഞ്ഞ് വന്നവരെന്നാണ് അശ്വിൻ പറയുന്നത്. എനിക്ക് കൂട്ടത്തിൽ കൂടുതൽ ഇഷ്ടം റിനോഷിനെയും നാദിറയെയുമാണ്. റിനോഷിന്റെ ഗെയിമല്ല ഇഷ്ടമെന്നും മറിച്ച് റിനോഷ് എന്ന വ്യക്തിയെയാണ് ഇഷ്ടമെന്നും അശ്വിൻ പറയുന്നു. ഈ സീസണിലാണ് താൻ ഉണ്ടായിരുന്നതെങ്കിൽ റിനോഷിനോട് താൻ പ്രണയം പറയുമായിരുന്നുവെന്നും എന്നിട്ട് ലവ് സ്ട്രാറ്റജി കളിച്ച് എങ്ങനെയെങ്കിലും പോയേനെയെന്നും അശ്വിൻ പറയുന്നു.
മജീഷ്യനായ അശ്വിൻ കഴിഞ്ഞ സീസണിൽ ഷോയിൽ വെച്ച് തന്നെ താൻ ഒരു ഗേ ആണെന്ന് വെളിപ്പെടുത്തിയിരുന്നു.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…