പാറ്റ്‌ന : ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആദ്യമായി അച്ഛനായി. പെൺകുഞ്ഞാണ് അദ്ദേഹത്തിന്റെയും ഭാര്യയുടെയും ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നത്. തേജസ്വിയും പത്നി രാജശ്രീയും മകൾക്കൊപ്പമുള്ള ചിത്രം തേജസ്വിയുടെ സഹോദരി രോഹിണി ആചാര്യ പങ്കുവച്ചു. തേജസ്വിയുടെ സഹോദരനായ മന്ത്രി തേജ് പ്രതാപ് യാദവ് ബീഹാർ നിയമസഭയിൽ അംഗങ്ങൾക്കു മധുര വിതരണം നടത്തി സന്തോഷം എല്ലാരുമായി പങ്കുവച്ചു.
നവരാത്രി ഉൽസവ വേളയിൽ കുടുംബത്തിൽ ലക്ഷ്മി ദേവി അവതരിച്ചുവെന്നും ദുരിതങ്ങളെല്ലാം ഒഴിയുമെന്നുമാണ് തേജ് പ്രതാപ് പ്രതീക്ഷ പ്രകടിപ്പിച്ചത്. ആർജെഡി ആസ്ഥാനത്തും പാർട്ടി പ്രവർത്തകർ മധുര വിതരണം നടത്തി തങ്ങളുടെ പ്രിയ നേതാവിന്റെ സന്തോഷത്തിൽ പങ്ക് ചേർന്നു.

