Wednesday, May 1, 2024
spot_img

ബിഹാറിൽ ജനവിധി; ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു, 71 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലേക്ക്

പാറ്റ്ന: ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. 71 മണ്ഡലങ്ങളിലായി 1,066 പേരാണ് മത്സരിക്കുക. 31,371 വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളുമാണ് ഒന്നാം ഘട്ടത്തിൽ സജ്ജമാക്കിയിരിക്കുന്നത്. എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും അർധ സൈനിക വിഭാഗം സുരക്ഷയ്ക്കായുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക.

71 സീറ്റുകളിൽ ബിജെപി 29 സീറ്റിലും, ജെഡിയു 35 മണ്ഡലങ്ങളിലും, ആർജെഡി 42 സീറ്റുകളിലും, കോൺഗ്രസ് 29 സ്ഥലത്തുമാണ് മത്സരിക്കുന്നത്. ചിരാഗ് പാസ്വാൻ നയിക്കുന്ന എൽ.ജെ.പി 41 സീറ്റിലാണ് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജിതിൻ റാം മഞ്ചിയും, എട്ടു മന്ത്രിമാരും ഇന്ന് മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഉൾപ്പെടുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ബിഹാറിലേത്. അതുകൊണ്ടു തന്നെ, സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് വോട്ടിംഗ് നടക്കുക.

വോട്ടിംഗ് യന്ത്രങ്ങളെല്ലാം വോട്ടെടുപ്പിന് മുൻപും ശേഷവും സാനിറ്റൈസ് ചെയ്യും. ആദ്യഘട്ട വോട്ടെടുപ്പിൽ നിതീഷ് കുമാർ മന്ത്രിസഭയിലെ അര ഡസനോളം മന്ത്രിമാരായ കൃഷ്ണന്ദൻ വർമ്മ, പ്രേം കുമാർ, ജയ് കുമാർ സിംഗ്, സന്തോഷ് കുമാർ നിരാല, വിജയ് സിൻഹ, രാം നാരായൺ മണ്ഡൽ എന്നിവരുടെ വിധി തീരുമാനിക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആകെ 1,066 സ്ഥാനാർത്ഥികളിൽ 114 പേർ വനിതകളാണ്.

Related Articles

Latest Articles