Monday, May 20, 2024
spot_img

ബിജു ജനതാദള്‍ എന്‍ഡിഎയിലേക്ക് ? 15 വര്‍ഷത്തിന് ശേഷം മടങ്ങാന്‍ ഒരുങ്ങി പട്‌നായിക്ക്; ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബിജെഡി, എന്‍ഡിഎ സഖ്യത്തില്‍ ചേർന്നേക്കും. സംസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്. നവീന്‍ പട്‌നായിക് ബിജെഡി നേതാക്കളുമായും സംസ്ഥാനത്തെ ബിജെപി നേതാക്കൾ ദേശീയ നേതൃത്വവുമായും സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഡല്‍ഹിലെത്തിയാണ് നഡ്ഡയെ കണ്ടത്. ഒഡീഷയിലെ ജനങ്ങളുടെ താത്പര്യത്തിനായി ബിജെഡി വേണ്ടതെല്ലാം ചെയ്യുമെന്നു നേതൃയോഗത്തിന് ശേഷം ബിജെഡി പ്രസ്താവന ഇറക്കുകയും ചെയ്തു.ഔദ്യോ​ഗിക പ്രഖ്യാപനം ഉടനെയുണ്ടായേക്കും.15 വർഷത്തിന് ശേഷമാണ് ബിജെഡി എൻഡിയെ സഖ്യത്തിലേക്ക് മടങ്ങിയെത്തുന്നത്.

മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സഖ്യത്തിന് ധാരണയായത്. ബിജെപി ദേശീയ നേതാക്കളും നവീൻ പട്നായിക്കിനെ കണ്ട് ചർച്ചകൾ നടത്തിയിരുന്നു. ബിജെഡി വൈസ് പ്രസിഡന്റും എം.എൽ.എയുമായ ഡെബി പ്രസാ​ദ് മിശ്ര ചർച്ചകൾ നടന്ന വിവരം സ്ഥരീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles