Kerala

ബിജു ഇനി പലർക്കും പുതുജീവനേകും; ബിജുവിന്റെ കുടുംബത്തിന് ആദരവറിയിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്നു മസ്തിഷ്ക മരണം സംഭവിച്ച വിളവൂർക്കൽ പെരുകാവ് ശ്രീനന്ദനത്തിൽ എൻ.ബിജു കുമാർ (44) ഇനി മറ്റു പലർക്കും പുതുജീവനേകും. ഇദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് ആദരവറിയിച്ചു.

അപരാജിത എന്ന സ്ഥാപനത്തിന്റെ കരാർ ജീവനക്കാരനായി മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിൽ ഡേറ്റ എൻട്രി വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു ബിജു. കഴിഞ്ഞ ചൊവ്വാഴ്ചയാണു ഹൃദ്രോഗബാധ ഉണ്ടായത്. പിന്നീടു സ്ഥിതി അതീവ ഗുരുതരമായി. മസ്തിഷ്ക മരണം സംഭവിച്ചതായി ഇന്നലെ ഡോക്ടർമാർ സ്ഥിരീകരിച്ചു.

ബിജുവിന്റെ കുടുംബം അവയവദാനത്തിനു സമ്മതം നൽകിയതോടെ സർക്കാരിന്റെ ‘മൃതസഞ്ജീവനി’ പദ്ധതി വഴി ഇതിനുള്ള പ്രക്രിയ പൂർത്തിയാക്കി. അവയവദാന നടപടികൾ ഇന്നു പൂർത്തിയാകും.

ബിജുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കും. നാരായണൻ നായരുടെയും ഭാനുമതിയമ്മയുടെയും മകനാണ്. ഭാര്യ: മീര. ശ്രീനന്ദന ഏക മകളാണ്.

Meera Hari

Recent Posts

യൂറോപ്പ് യാത്രകള്‍ക്കു ചെലവേറും, ഷെങ്കന്‍ വീസ ഫീസ് 12% വര്‍ദ്ധിപ്പിച്ചു

യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ക്ക് ചെലവേറും. ഹ്രസ്വകാല സന്ദര്‍ശനത്തിനുള്ള ഷെങ്കന്‍ വീസ ഫീസില്‍ വര്‍ദ്ധനവു വരുത്താന്‍ തീരുമാനിച്ചു. 12ശതമാനത്തോളം വര്‍ദ്ധനവായിരിക്കും ഫീസ്…

1 hour ago

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട !അന്ത്യവിശ്രമം തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയുടെ മൃതദേഹം സംസ്കരിച്ചു. തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച്…

1 hour ago

കൊടകര കുഴല്‍പ്പണക്കേസില്‍ എഎപിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; പിന്നില്‍ രാഷ്ട്രീയലക്ഷ്യമെന്ന് ഇഡി

ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആരോപണ വിധേയരായ കൊടകര കുഴല്‍പണകേസില്‍ ഇടപെടാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ പാഴായി

2 hours ago