വിവിധ ജില്ലകളിൽ വാഹനമോഷണം നടത്തിയ യുവാവ് പോലീസ് പിടിയില്‍ ആയി. കൊല്ലം മൈനാഗപ്പള്ളി കടപ്പതടത്തില്‍ പുത്തന്‍ വീട്ടില്‍ ലിജോയെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. കായംകുളം റെയില്‍വേ സ്റ്റേഷന്‍, അടൂര്‍ എന്നീ പരിസരങ്ങളിൽ നിന്നാണ് ലിജോ ബൈക്ക് മോഷ്ടിച്ചത്. കായംകുളത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപേക്ഷിച്ചു, മറ്റൊരു ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിടെയാണ് ഇയാളെ പിടികൂടിയത്.
ഇന്‍സ്റ്റാഗ്രാമിലൂടെ പെൺകുട്ടിയെ അസഭ്യം പറഞ്ഞ കേസില്‍ ലിജോയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ഇയാൾ ജയില്‍ ശിക്ഷയും അനുഭവിച്ചിരിന്നു. മോഷണ കേസിൽ കോടതിയില്‍ ഹാജരാക്കിയ ലിജോയെ റിമാന്‍ഡ് ചെയ്തു.

