സുപ്രീം കോടതി
ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രീം കോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതികൾ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു. ഗുജറാത്ത് സർക്കാരാണ് ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്ന സുപ്രീം കോടതിയുടെ മുൻ ഉത്തരവ് കരസ്ഥമാക്കിയ കേസിലെ പ്രതികളിൽ ഒരാളുടെ നടപടിയേയും കോടതി രൂക്ഷമായി വിമർശിച്ചു. വസ്തുതകൾ മറച്ചുവെച്ചുകൊണ്ടും, കോടതിയെ കബിളിപ്പിച്ചു കൊണ്ടുമാണ് ഈ ഉത്തരവ് നേടിയതെന്നും കോടതി നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തിൽ മുൻ ഉത്തരവും അതിന്റെ അടിസ്ഥാനത്തിൽ എടുത്ത തുടർ നടപടികളും റദ്ദാക്കുന്നതായി സുപ്രീം കോടതി ഉത്തരവിട്ടു. ജയിലിന് പുറത്ത് കഴിഞ്ഞ് കൊണ്ട് ശിക്ഷാ ഇളവിനായി മഹാരാഷ്ട്ര സർക്കാരിന് പുതിയ അപേക്ഷ നൽകാൻ അനുവദിക്കണം എന്ന കുറ്റവാളികളുടെ ആവശ്യവും സുപ്രീം കോടതി തള്ളിയിട്ടുണ്ട് .
സുപ്രീം കോടതിയിൽ ഭരണഘടനാ ബെഞ്ചുകളുടെ വിധി പ്രസ്താവം മാറ്റി നിർത്തിയാൽ മറ്റ് വിധികളുടെ പ്രസ്‌താവം ഹ്രസ്വമായിരിക്കും. ഭിന്നവിധികൾ ഉണ്ടെങ്കിൽ വിധി പ്രസ്താവം നീണ്ടു പോകാറുണ്ട്. വിധി ദൈർഘ്യമേറിയതാണെങ്കിൽ അതിന്റെ അവസാന ഭാഗം മാത്രമാകും ജഡ്ജിമാർ സാധാരണയായി കോടതിയിൽ വായിക്കാറ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ജസ്റ്റിസ് ബി.വി. നാഗരത്ന ഇന്ന് 56 മിനുറ്റ് എടുത്താണ് വിധി പ്രസ്താവം പൂർത്തിയാക്കിയത്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…