Joju George
തിരുവനന്തപുരം: നടൻ ജോജു ജോർജ്ജിനെയും (Joju George) പോലീസിനെയും കടന്നാക്രമിച്ച് മഹിളാ കോൺഗ്രസ്.
നടനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലായിരുന്നു ഗുരുതര പരാമർശങ്ങൾ ഉന്നയിച്ചത്. മരട് പോലീസ് സ്‌റ്റേഷനിലേക്കാണ് മാർച്ച് നടത്തിയത്. ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടന്നത്. വനിതാ നേതാവിന്റെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് സിറ്റി പോലീസ് കമ്മീഷ്ണറാണോ തീരുമാനിക്കേണ്ടതെന്ന് ബിന്ദു കൃഷ്ണ ചോദിച്ചു.
അതേസമയം പരാതി നൽകിയാൽ മൊഴിയെടുക്കാൻ പോലീസ് തയ്യാറാകണം. ഒരു മൊഴി പോലും രേഖപ്പെടുത്താതെ കേസെടുക്കാനാകില്ലെന്ന് അറിയിച്ച സിറ്റി പോലീസ് കമ്മീഷ്ണർ ആരുടെ ചട്ടുകമായാണ് പ്രവർത്തിക്കുന്നതെന്നും ബിന്ദു ചോദിച്ചു.
ബിന്ദു കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ:
“ജോജു ജോർജ്ജിനെ കണ്ടിട്ട് കൊച്ചി സിറ്റി പോലീസ് പേടിച്ചിരിക്കുകയാണ്. ജോജു ജോർ്ജ്ജിനെതിരെ കേസെടുക്കാനാകില്ലെന്നാണ് പോലീസ് അറിയിച്ചത്. ജോജു ജോർജ്ജിനെന്താ കൊമ്പുണ്ടോ… പൊതുവേദിയിൽ അപമര്യാദയായി പെരുമാറിയാൽ കേസല്ലേ, ആ മനുഷ്യൻ ചീത്ത വിളിക്കുന്നത് കൊല്ലത്ത് ഇരുന്നുകൊണ്ട് താൻ കണ്ടു. എല്ലാ ചാനലിൽ കൂടെയും കാണുകയും കേൾക്കുകയും ചെയ്തു. സ്വന്തം കണ്ണുകൊണ്ട് കാണുകയും കേൾക്കുകയും ചെയ്ത സംഭവങ്ങൾ സത്യങ്ങൾ അല്ലെന്നാണ് സിറ്റി പോലീസ് കമ്മീഷ്ണർ പറയുന്നതെന്നും നാണമില്ലേ മിസ്റ്റർ ജോജു ജോർജ്ജെന്നും” ബിന്ദു പറഞ്ഞു.
ജോജു ജോർജ് അപമര്യാദയായി പെരുമാറി എന്നായിരുന്നു മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതി. ജോജുവിന്റെ കാർ തകർത്ത സംഭവത്തിൽ എട്ട് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജോജുവിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എണ്നൽ ഇതിനെതിരെ രൂക്ഷവിമർശനമാണ് സമൂഹത്തിൽ ഉയർന്നുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് ചെയ്യുന്നതും പറയുന്നതുമെല്ലാം മണ്ടത്തരമാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…