Thursday, May 2, 2024
spot_img

കുട്ടികളോടുള്ള ക്രൂരത തുടർക്കഥയാകുന്നു… ഒമ്പതു വയസുകാരന് പിതാവിന്റെ ക്രൂരമർദനം; കുട്ടിയുടെ നിലവിളി സഹിക്കവയ്യാതെ പോലീസിൽ പരാതി നൽകി നാട്ടുകാർ

കൊല്ലം: കൊല്ലത്ത് ഒമ്പതു വയസുകാരന് ക്രൂരമർദനം (Child Abuse). കൊല്ലം കുളത്തുപ്പുഴയിലാണ് സംഭവം. കുട്ടിയുടെ പിതാവാണ് ക്രൂരമായി മർദിച്ചത്. വലിയ മരക്കഷണങ്ങളടക്കം ഉപയോഗിച്ച് കുട്ടിയെ മര്‍ദിക്കുന്നത് പതിവായതോടെ പിതാവിനെതിരെ നാട്ടുകാര്‍ പോലീസിൽ പരാതി നല്‍കുകയായിരുന്നു. ഒമ്പതു വയസുളള കുട്ടിയുടെ ശരീരമാസകലം തല്ലുകൊണ്ട് മുറിഞ്ഞ പാടുകളാണ്.

മരക്കഷണങ്ങളും, ഗ്യാസ് സിലിണ്ടറില്‍ ഉപയോഗിക്കുന്ന ട്യൂബും എല്ലാം ഉപയോഗിച്ചാണ് പിതാവ് ബൈജു തന്നെ മര്‍ദിക്കുന്നതെന്ന് കുട്ടി പറയുന്നു. പലപ്പോഴും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്യുമെന്നും കുട്ടി പോലീസിനോട് പറഞ്ഞു. കുളത്തൂപ്പുഴ റോക്ക് വുഡ് കടവ് പുറമ്പോക്കിലാണ് ബൈജു രണ്ടു മക്കളുമായി താമസിക്കുന്നത്. മര്‍ദനമേറ്റുളള കുട്ടിയുടെ കരച്ചില്‍ പതിവായതോടെയാണ് നാട്ടുകാര്‍ പോലീസില്‍ ബൈജുവിനെതിരെ പരാതി നല്‍കിയത്. ലഹരിക്കടിമയാണ് ബൈജുവെന്നും നാട്ടുകാര്‍ പറയുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Related Articles

Latest Articles