Tuesday, November 24, 2026

ബംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായുളള പണമിടപാടുകള്‍, ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ ബീ ക്യാപിറ്റല്‍സ് ഫോറെക്സ് ട്രേഡിംഗ് കമ്പനിയുടെ സാമ്പത്തിക സ്രോതസ് എന്നീ കാര്യങ്ങളിലാണ് പ്രധാനമായും ഇഡി വ്യക്തത തേടുക.രാവിലെ 11 മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിക്കും.

അതേസമയം ഇന്നലെ ഉച്ചയോടെ തന്നെ ബിനീഷ് സഹോദരന്‍ ബിനോയിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ബംഗളൂരുവില്‍ എത്തിയിരുന്നു. മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles