2018 മേയ് 28 ലെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി പരാജയത്തിൽ ചതി ഉണ്ടോ? എൻഡിഎക്കുള്ളിൽ നിന്ന് പാലംവലി ഉണ്ടായോ? 2018 മേയ് 28 ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്. 2018 മേയ് 16,17 തീയതികളിൽ എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി.
ചെങ്ങന്നൂരിൽ വൻ വിജയത്തിനായി അല്ലെങ്കിൽ മികച്ച രണ്ടാം സ്ഥാനത്തിനായി ബിജെപി അഹോരാത്രം പ്രവർത്തിക്കുന്ന ദിവസങ്ങളിൽ എൻഡിഎ മുന്നണി കൺവീനർ തുഷാർ വെള്ളാപ്പള്ളി ബിനീഷ് കോടിയേരിയുമായി രഹസ്യ ചർച്ച നടത്തുന്നതിലെ രാഷ്ട്രീയ ധാർമ്മികത എന്ത്? തുഷാർ ബിനീഷ് രഹസ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം വെറും 10 ദിവസത്തിന് ശേഷം നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിഞ്ഞു.
2016 ൽ ചെങ്ങന്നൂരിൽ പിഎസ് ശ്രീധരൻ പിള്ള നേടിയത് 42,682 വോട്ട്. കോൺഗ്രസിനെക്കാൾ വെറും 2000 വോട്ട് കുറവ്. പക്ഷേ 2018 മേയ് 28 ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് ഗണ്യമായി കുറഞ്ഞ് 35,270 ആയി. 2016 ൽ കോൺഗ്രസുമായി വെറും 2000 വോട്ട് വ്യത്യാസത്തിൻറെ സ്ഥാനത്ത് 2018ൽ 11,000 വോട്ട് വ്യത്യാസം.
പിണറായി വിജയൻ സർക്കാർ ഏറ്റവും അധികം വിമർശനം ഏറ്റുവാങ്ങിയ കാലത്താണ് 2018 മേയ് 28 ഉപതെരഞ്ഞെടുപ്പ്. ബിജെപി, വിജയം അല്ലെങ്കിൽ മികച്ച രണ്ടാം സ്ഥാനം ലക്ഷ്യമിട്ട് പ്രവർത്തിച്ച ഉപതെരഞ്ഞെടുപ്പ്. എന്തുകൊണ്ട് ബിജെപിക്ക് വിജയം പോയിട്ട് രണ്ടാം സ്ഥാനം പോയിട്ട് വോട്ട് നില പോലും മെച്ചപ്പെടുത്താൻ സാധിച്ചില്ല? ഈ ചോദ്യത്തോടൊപ്പം 2018 മേയ് മാസത്തിലെ തുഷാർ ബിനീഷ് രഹസ്യ കൂടിക്കാഴ്ച ദൃശ്യങ്ങൾ ചേർത്ത് വച്ച് വായിക്കേണ്ടതുണ്ടെന്ന അഭിപ്രായം ശക്തമാകുന്നു

