Friday, May 3, 2024
spot_img

അന്നപൂർണ ഫൗണ്ടേഷന്റെ അധ്യക്ഷൻ ബിനിൽ സോമസുന്ദരം നിര്യാതനായി; ധർമനിഷ്ഠനായ അദ്ദേഹത്തിന്റെ നിര്യാണം ഹിന്ദുത്വത്തിന് അപരിഹാര്യമായ നഷ്ടമെന്ന് ഹിന്ദു ജനജാഗൃതി സമിതി

തൊടുപുഴ: ഹിന്ദു ധർമരക്ഷയ്ക്കായി അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരുന്ന അന്നപൂർണ ഫൗണ്ടേഷന്റെ അധ്യക്ഷൻ ബിനിൽ സോമസുന്ദരം നിര്യാതനായി. അദ്ദേഹത്തിന്റെ മരണത്തോടെ ഹിന്ദുത്വത്തിനുവേണ്ടി ആത്മാർഥതയോടെ പോരാടിക്കൊണ്ടിരുന്ന ഒരു പോരാളി ഹിന്ദുക്കൾക്ക് നഷ്ടപ്പെട്ടു എന്നും ബിനിൽ സോമസുന്ദരം ചെയ്ത പ്രവർത്തനങ്ങൾ എക്കാലവും ഹിന്ദുത്വനിഷ്ഠർക്ക് പ്രേരണ നൽകിക്കൊണ്ടിരിക്കും എന്നും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഹിന്ദു ജനജാഗൃതി സമിതി രാഷ്ട്രീയ വക്താവ് രമേശ് ശിന്ദേ പറഞ്ഞു.

കേരളം പോലുള്ള സംസ്ഥാനത്ത് ഹിന്ദുത്വത്തിനായി പ്രവർത്തിക്കുക എന്നത് വളരെ പ്രയാസമാണ്. ഈ സ്ഥിതിയിലും പ്രമേഹം, ഹൃദ്രോഗങ്ങൾ മുതലായ അസുഖങ്ങൾ ഉണ്ടെങ്കിലും ബിനിൽ ഇവയെ എല്ലാം മറന്ന് ഹിന്ദുത്വത്തിനായി അശ്രാന്തം പ്രവർത്തിക്കാറുണ്ട്. ആത്മീയ സാധനയുടെ പിൻബലം ഒന്നു കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് ഇത് സാധിച്ചിരുന്നത്. ശബരിമല ആചാരലംഘനം, ക്രിസ്ത്യൻ മിഷനറികളുടെയും ജിഹാദികളുടെയും ഹിന്ദുക്കൾക്കു നേരെ നടക്കുന്ന അനീതികളും അക്രമണങ്ങളും ഇവയെയെല്ലാം ശക്തമായി എതിർക്കുവാൻ ബിനിൽ സദാ മുന്നിൽ ആയിരുന്നു. ഹിന്ദുത്വരക്ഷയ്ക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന് തടവിൽ പോകേണ്ടി വന്നു. എന്നാൽ പ്രവർത്തനം അദ്ദേഹം നിർത്തിയില്ല. – രമേശ് ശിന്ദേ പറഞ്ഞു

കൊറോണ കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്തും ഹിന്ദുക്കൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കുവാനായി അന്നപൂർണ ഫൗണ്ടേഷൻ വഴി അദ്ദേഹം ശ്രമിച്ചു. ചരിത്രം, ഹിന്ദുത്വം, ആത്മീയം മുതലായ വിഷയങ്ങളെക്കുറിച്ച് അഗാധ ജ്ഞാനവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഹിന്ദുക്കൾക്ക് ധർമപഠനം നൽകുന്നതിനായി ബിനിൽ ഓൺലൈൻ ക്ലാസ്സുകളും ആരംഭിച്ചിരുന്നു. ഹിന്ദു ജനജാഗൃതി സമിതി എല്ലാ വർഷവും നടത്തുന്ന അഖില ഭാരത ഹിന്ദു സമ്മേളനത്തിൽ ബിനിൽ പങ്കെടുക്കാറുണ്ട്. സമിതി സംഘടിപ്പിക്കുന്ന ചർച്ച ഹിന്ദു രാഷ്ട്ര കീ. എന്ന ഓൺലൈൻ സംവാദത്തിൽ ധർമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തുന്ന ചർച്ചയിൽ അദ്ദേഹം പങ്കെടുക്കാറുണ്ട്. ഹിന്ദുത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ വളരെ ശക്തമായി ജനങ്ങൾക്കു മുന്പിൽ വയ്ക്കാറുണ്ട്. ഹിന്ദു രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ ഈ സമർപ്പണം ഹിന്ദുത്വനിഷ്ഠരായ കാര്യകർത്താക്കൾക്ക് എന്നെന്നേക്കും പ്രചോദനം നൽകുന്നതായിരിക്കും. ഹിന്ദു ജനജാഗൃതി സമിതി ബിനിലിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും ഹിന്ദു ജനജാഗൃതി സമിതി രാഷ്ട്രീയ വക്താവ് രമേശ് ശിന്ദേ പറഞ്ഞു

Related Articles

Latest Articles