Friday, October 2, 2026

തിയറ്ററുകൾ ഉണരുന്നു: കുറുപ്പിന്റെ റിലീസിംഗ് പ്രഖ്യാപിച്ചു; ആവേശത്തിൽ ആരാധകർ

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ചിത്രം “കുറുപ്പ്” (Kurup) നവംബര്‍ 12ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. നവംബര്‍ 12ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പ്ലാറ്റ്‌ഫോമില്‍ ഒടിടി (OTT) റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ എത്തുന്നത്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അതേസമയം മോഹന്‍ലാലിന്റെ ‘മരയ്ക്കാര്‍’ തിയറ്ററില്‍ത്തന്നെ റിലീസ് ചെയ്യുമെന്ന് ഫിയോക് ഭാരവാഹികള്‍ അറിയിച്ചു. മൊത്തം സീറ്റിന്റെ പകുതി പേരെയാണ് തിയറ്ററുകളില്‍അനുവദിക്കുക. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.

Related Articles

Latest Articles