Thursday, May 2, 2024
spot_img

സന്തോഷ് ട്രോഫി: കേരള ടീമിന്റെ മുഖ്യ പരിശീലകനായി ബിനോ ജോര്‍ജിനെ നിയമിച്ചു

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരള ടീമിന്റെ മുഖ്യ പരിശീലകനായി ബിനോ ജോര്‍ജിനെ നിയമിച്ചു. കേരള ഫുട്ബോൾ അസോസിയേഷനാണ് ഈ വിവരം അറിയിച്ചത്. ടി.​ജി.​പു​രു​ഷോ​ത്ത​മ​നെ സ​ഹ​പ​രി​ശീ​ല​ക​നാ​യും കേ​ര​ള ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ നി​യോ​ഗി​ച്ചു.

കഴിഞ്ഞ തവണ കൊവിഡ് കാരണം പകുതിക്ക് ഉപേക്ഷിച്ച സന്തോഷ് ട്രോഫി ടീമിനെയും ബിനോ കോച്ച്‌ ആയിരുന്നു പരിശീലിപ്പിച്ചത്. ഐലീഗ് രണ്ടാം ഡിവിഷനിൽ കളിക്കാനൊരുങ്ങുന്ന കേരള യുണൈറ്റഡിൻ്റെ പരിശീലകനായി അടുത്തിടെ ബിനോ ജോർജ് നിയമിതനായിരിന്നു. കഴിഞ്ഞ സീസണിൽ ഗോകുലം ഐലീഗ് ചാമ്പ്യന്മാരായതിനു പിന്നാലെ ബിനോ ക്ലബ് വിടുകയായിരുന്നു. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍.

Related Articles

Latest Articles