സാധാരണക്കാരനായ ഒരാളുടെ മകനെങ്ങാനും ഒരു പെണ്ണുകേസില്‍ പെട്ടാല്‍ അത് നിസ്സാരമായ കേസാണെങ്കില്‍ പോലും ഉടന്‍ പിടിച്ച് ജയിലിലിടും. ലൈംഗികപീഢന കേസിലെങ്ങാനും പെട്ടാല്‍ പിന്നെ പറയുകയും വേണ്ട. ഗുരുതരമായ കേസാണെങ്കില്‍ ജീവിതത്തിന്‍റെ പുഷ്ക്കല കാലം ജയിലില്‍ കഴിയേണ്ടി വരും. പക്ഷെ മന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും ഒക്കെ മക്കള്‍ എത്ര ഗുരുതരമായ കേസില്‍ പെട്ടാല്‍ പോലും സുഖമായി ഊരിപ്പോകും.

