Monday, September 28, 2026

കാക്കകൾ കൂട്ടത്തോടെ ചത്തു വീഴുന്നു; ദില്ലിയിൽ പരിഭ്രാന്തി സൃഷ്ട്ടിച്ച് പക്ഷിപ്പനി

ദില്ലി: രാജ്യ തലസ്ഥാനത്തെ നിരവധിയിടങ്ങളിൽ കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. ഇന്നലെ മാത്രം മുപ്പത്തിയഞ്ച് കാക്കകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി തലസ്ഥാനത്തെ ആകെ ചത്ത കാക്കകളുടെ എണ്ണം ഇരുന്നൂറ് കടന്നു. ഇവയുടെയെല്ലാം അവശിഷ്ടങ്ങൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങൾ വലിയ പക്ഷിപ്പനി ഭീതിയിലാണ്.

ദില്ലിയിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ തലസ്ഥാനത്ത് ചിലയിടങ്ങളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ആയിരത്തോളം പക്ഷികൾ ചത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. കേരളത്തിനും ദില്ലിക്ക് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Related Articles

Latest Articles