Saturday, April 27, 2024
spot_img

തരംഗമായി റൊണാൾഡോ ഫാൻസിന്റെ പറവകൾക്കൊരു നീർക്കുടം! എല്ലാജില്ലകളിലും യുവജനപങ്കാളിത്തം! സംസ്ഥാനതല ഉദ്‌ഘാടനം നിർവ്വഹിച്ച് ജംഷീർ അത്തോളി

തിരുവനന്തപുരം: വേനൽച്ചൂടിനെ പ്രതിരോധിക്കാനാകാതെ നൂറുകണക്കിന് പറവകളാണ് ഓരോ വേനൽക്കാലത്തും ചത്തൊടുങ്ങുന്നത്. മനുഷ്യന്റെ ഒരൽപ്പം കരുതലുണ്ടെങ്കിൽ ഇവയിൽ നല്ലൊരു വിഭാഗത്തിന്റെ ജീവൻ രക്ഷിക്കാനാകും. വേനൽക്കാലത്ത് പറവകൾക്കും മറ്റ് മൃഗങ്ങൾക്കും കുടിവെള്ളം പലേടങ്ങളിലായി കരുതിയാൽ അനേകം പക്ഷികൾക്കും മൃഗങ്ങൾക്കും ചൂടിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിൽ ഒരു കൈത്താങ്ങാകും. ഈ ഉദ്യമം ഏറ്റെടുത്തിരിക്കുകയാണ് റൊണാൾഡോ ഫാൻസ്‌ അസോസിയേഷന്റെ കേരളമെമ്പാടുമുള്ള ഘടകങ്ങൾ. പറവകൾക്കൊരു നീർക്കുടം പദ്ധതിയൊരുക്കി അവർ കളംനിറയുകയാണ്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം റൊണാൾഡോ ഫാൻസ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജംഷിർ അത്തോളി നിർവഹിച്ചു. വൻ ജനപങ്കാളിത്തമാണ് പദ്ധതിക്ക് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ വേനൽക്കാലത്തും പദ്ധതി അസോസിയേഷൻ വിജയകരമായി നടപ്പിലാക്കിയിരുന്നു. കേരളത്തിൽ ഈ വർഷം വേനൽമഴയിൽ 90% ത്തിലധികം കുറവുണ്ട്. ചൂട് വർദ്ധിക്കുകയും ജലസ്രോതസ്സുകൾ വറ്റുകയും ചെയ്തതോടെയാണ് പറവകളുടെ ജീവന് ഭീഷണി ഉയർന്നത്.

Related Articles

Latest Articles