ഹൂഗ്ലി: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെയുള്ള തൃണമൂൽ കോൺഗ്രസ്സിന്‍റെ ആസൂത്രിത ആക്രമണങ്ങൾ തുടരുന്നു. ബിജെപി പ്രവർത്തകനായ കാശിനാഥ് ഘോഷിന്റെ മൃതദേഹമാണ് ഇന്ന് തോട്ടിൽ നിന്നും കണ്ടെത്തിയത്.
കൊലപാതകം ആസൂത്രിതമാണെന്നും കൊലപാതകികളെ തൂക്കിലേറ്റണമെന്നും കാശിനാഥിന്റെ ഭാര്യ ആവശ്യപ്പെട്ടു.
സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ്സാണെന്ന് ബിജെപി ആരോപിച്ചു. ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്ന മമത ബാനർജിയുടെ കിരാത ഭരണം എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് ബിജെപി ബംഗാൾ ഘടകം വ്യക്തമാക്കി.

