Friday, November 6, 2026

പ്രോ കബഡി ലീഗ് വേദിയില്‍ ദേശീയ ഗാനം ആലപിച്ച് വിരാട് കോഹ്‌ലി

മുംബൈ – പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ ഹോം ടീമായ യു മുംബൈയും പൂനേരി പാല്‍ട്ടണും തമ്മിലായിരുന്നു ഇന്നലെ പോരാട്ടം. എന്നാല്‍ മത്സരം ആരംഭിക്കുന്നതിനു മുമ്പ് കളികാണാനെത്തിയ ആരാധകര്‍ക്ക് മറ്റൊരു സുവര്‍ണ്ണ നിമിഷത്തിനും സാക്ഷികളാകാന്‍ കഴിഞ്ഞു.

മത്സരത്തിന് വിശിഷ്ടാതിഥിയായെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ദേശീയ ഗാനാലാപനമായിരുന്നു കബഡി പോര് കാണാനെത്തിയ ആരാധകരുടെ മനം കവര്‍ന്നത്. കബഡി പോരാട്ടം ആരംഭിക്കുന്നതിനു മുമ്പാണ് വിരാട് കോഹ്‌ലി സ്‌റ്റേഡിയത്തില്‍ ദേശീയഗാനം ആലപിച്ചത്.

സൈഡ്‌ലൈനില്‍ ഇരുന്ന് മത്സരം കണ്ട ദേശീയ ക്രിക്കറ്റ് ടീം നായകന്‍ മത്സരം ആസ്വദിച്ച രീതി കാണികളെയും ആവേശം കൊള്ളിക്കുന്നതായിരുന്നു. മുംബൈയിലെ സീസണിലെ ആദ്യ മത്സരത്തിനെത്തിയ വിരാട് കബഡിയെക്കുറിച്ച് സംസാരിക്കുകയും മത്സരം കാണാനെത്തിയ ആരാധകര്‍ക്ക് നന്ദിപറയുകയും ചെയ്തു.

Related Articles

Latest Articles