ബംഗാളിൽ ബിജെപിക്ക് ചരിത്ര വിജയം. കേരളത്തിൽ തോൽവി. കേരള ബിജെപി ബംഗാളിനെ കണ്ട് പഠിക്കണം. മോദി ഷാ ദിലീപ് ത്രയം ബംഗാളിൽ ചരിത്രം എഴുതി. ചോദ്യം ഇങ്ങനെ ബംഗാളിൽ 3 എംഎൽഎമാരും 10.16% വോട്ടും വച്ച് ബിജെപി 18 എംപിമാരെ സൃഷ്ടിച്ചു. കേരളത്തിൽ 15.10% വോട്ടും ഒരു എംഎൽഎയും വച്ച് ഒരു എംപിയെ സൃഷ്ടിക്കാത്തത് എന്ത്? ബംഗാൾ തെരുവുകളിൽ ജയ് ശ്രീറാം മന്ത്രം അലയടിച്ചപ്പോൾ കേരള തെരുവുകളിൽ ശരണം അയ്യപ്പ മന്ത്രം അലയടിച്ചു. ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് താരമാകുമ്പോൾ പിഎസ് ശ്രീധരൻ പിള്ളയ്ക്ക് എന്ത് സംഭവിച്ചു? ബിജെപി അണികൾ ആത്മാർത്ഥമായി ശക്തമായി ചോദിക്കുന്നതിന് ഉത്തരം പറയേണ്ടേ?

