Sunday, June 16, 2024
spot_img

ലിയോണല്‍ മെസിക്ക് ആറാം സുവര്‍ണ്ണ പാദുകം

ബാ​ഴ്സ​ലോ​ണ: യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ ടോപ് സ്കോറര്‍ക്കുള്ള സുവര്‍ണ്ണ പാദുകം (ഗോ​ള്‍​ഡ​ന്‍ ഷൂ) ​പു​ര​സ്‌​കാ​രം വീ​ണ്ടും ലിയോണ​ല്‍ മെ​സി​യു​ടെ കാ​ലു​ക​ളി​ലേ​ക്ക്. ലാ​ലി​ഗയില്‍ ഈ ​സീ​സ​ണി​ല്‍ നേ​ടി​യ 36 ഗോ​ളു​കളാണ് മെ​സി യൂ​റോ​പ്പി​ലെ ഒന്നാമനാക്കിയത്. ഫ്ര​ഞ്ച് ലീ​ഗി​ലെ ടോ​പ് സ്കോ​റ​ർ കി​ലി​യ​ൻ എം​ബ​പ്പെ​യെ മ​റി​ക​ട​ന്നാ​ണ് മെ​സി​യു​ടെ ആറാമത് സു​വ​ർ​ണ​പാ​ദു​ക നേ​ട്ടം.

യൂ​റോ​പ്പി​ലെ മുൻനിരയിലുള്ള അ​ഞ്ച് ലീ​ഗു​ക​ളി​ലെ​യും ടോ​പ് സ്കോ​റ​ർ ആ​യി ഫി​നി​ഷ് ചെ​യ്യു​ന്ന താ​ര​ത്തി​നാ​ണ് സുവർണ്ണപാദുകം ​ല​ഭി​ക്കു​ക. ഗോ​ൾ​വേ​ട്ട​യി​ൽ ര​ണ്ടാ​മ​തു​ണ്ടാ​യി​രു​ന്ന എം​ബ​പ്പെ ഫ്ര​ഞ്ച് ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഒ​രു ഗോ​ൾ മാത്രമാണ് നേടിയത്. ഇ​തോ​ടെ​യാ​ണ് മെ​സി​ക്ക് ഗോ​ൾ​ഡ​ൻ ഷൂ ഉറപ്പായത് .

Related Articles

Latest Articles