Friday, May 17, 2024
spot_img

തിരഞ്ഞെടുപ്പ് ചൂടിൽ ഉത്തരാഖണ്ഡ്; ബി​ജെ​പി​യു​ടെ മെ​ഗാ പ്ര​ചാ​ര​ണം ഫെ​ബ്രു​വ​രി ഒ​ന്നി​ന്

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ബി​ജെ​പി​യു​ടെ മെ​ഗാ പ്ര​ചാ​ര​ണം ആരംഭിക്കും. കേന്ദ്രമന്ത്രിയും ബിപെജിയുടെ ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് ചുമതലക്കാരനുമായ പ്രഹ്ലാദ് ജോഷി ആണ് ഇക്കാര്യം അറിയിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ പുഷ്‌കര്‍ സിംഗ് ധാമി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ എന്നിവര്‍ പ്രചാരണത്തില്‍ പങ്കെടുക്കും.

തിരഞ്ഞെടുപ്പ് റാലികള്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സംഘടിപ്പിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.

ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ജെ​പി ന​ദ്ദ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, എ​ന്നി​വ​രും പ്ര​ചാ​ര​ണം ന​ട​ത്തും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ത്തു​മെ​ന്ന് വാ​ക്കും ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ നാ​ളെ പു​റ​ത്ത് വ​രാ​നി​രി​ക്കു​ന്ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ മാ​ര്‍​ഗ​രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്ന് പ്ര​ഹ്ലാ​ദ് ജോ​ഷി പറഞ്ഞു.

Related Articles

Latest Articles