Monday, September 28, 2026

പത്തനംതിട്ടയിൽ ഇന്ന് ബിജെപി കോര്‍കമ്മിറ്റി യോഗവും നേതൃയോഗവും; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ചര്‍ച്ചയാകും

പത്തനംതിട്ട: ബിജെപി കോര്‍കമ്മിറ്റി യോഗവും നേതൃയോഗവും ഇന്ന് പത്തനംതിട്ടയില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ എങ്ങനെ കടുപ്പിക്കണം എന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയാകും. സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായി ബിജെപി കോര്‍കമ്മിറ്റി യോഗം ഇന്ന് രാവിലെ 9 മണിക്ക് നടക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള സി പി രാധാകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. നിലവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ കോര്‍കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാകും.

10.30നാണ് സംസ്ഥാന സമിതി യോഗം ആരംഭിക്കുന്നത്. 300 ഓളം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. തൃക്കാക്കര തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി യോഗത്തിൽ ചർച്ചയായേക്കും. സ്വർണ്ണം ഡോളർ കടത്ത് കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രവർത്തനം നിലച്ചു എന്ന പ്രചാരണവും പ്രതിനിധികൾ യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.

Related Articles

Latest Articles