Monday, December 15, 2025

ഓരോ കുടുംബങ്ങള്‍ക്കും മൂന്ന് LPG സിലിണ്ടറുകള്‍ സൗജന്യം; വാഗ്ദാനം പാലിച്ച് BJP സര്‍ക്കാര്‍

പനാജി: ഓരോ കുടുംബങ്ങള്‍ക്കും മൂന്ന് LPG സിലിണ്ടറുകള്‍ സൗജന്യമായി നൽകാനൊരുങ്ങി ബിജെപി സർക്കാർ. പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ കുടുംബങ്ങള്‍ക്കും മൂന്ന് പാചക വാതക സിലിണ്ടറുകള്‍ വീതം സൗജന്യമായി നല്‍കുമെന്ന് ഗോവ സര്‍ക്കാര്‍ പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പ് പത്രികയില്‍ നൽകിയ വാഗ്ദാനമാണ് സര്‍ക്കാര്‍ ഇപ്പോൾ പാലിക്കാൻ പോകുന്നത്. എട്ട് മന്ത്രിമാര്‍ ഉള്‍പ്പെട്ട പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം, പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ വീടുകളിലും മൂന്ന് സൗജന്യ സിലിണ്ടര്‍ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്നാണ്.

അതേസമയം, അധികാരത്തിലെത്തിയാല്‍ പ്രതിവര്‍ഷം മൂന്ന് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്ന് ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കഴിഞ്ഞ മാസം നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനം ചെയ്തിരുന്നു.

Related Articles

Latest Articles