Friday, May 17, 2024
spot_img

മുഖ്യമന്ത്രിയുടെ മകളുടെ ഐടി സംരംഭം ബംഗളൂരുവിൽ തുറന്ന് പ്രവർത്തിച്ചത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്‌ ? രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ

പണിമുടക്ക് വിജയിപ്പിക്കാൻ സർക്കാർ തന്നെ കെ.എസ്‌.ആർ.ടി.സി സർവീസുകൾ നിർത്തി വയ്ക്കുകയും അതേസമയം, മുഖ്യമന്ത്രിയുടെ മകളുടെ ഐടി സംരംഭം ബംഗളൂരുവിൽ തുറന്ന് പ്രവർത്തിക്കുകയും ചെയ്തത് ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ.

രാഷ്ട്രീയമായി ബിജെപിയെ പരാജയപ്പെടുത്താൻ കഴിയാത്തതിന്റെ ജാള്യത തീർക്കാനായി പാവപ്പെട്ടവന്റെ പെട്ടിക്കട അടപ്പിക്കാനും ഓട്ടോ റിക്ഷ തല്ലിത്തകർക്കാനും ആവേശം കാണിച്ച ഒറ്റയൊരുത്തനും ലുലു മാൾ അടപ്പിക്കാൻ പോയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

സന്ദീപ് വാര്യരുടെ കുറിപ്പ് പൂർണ്ണ രൂപം

ജീവനക്കാർ പണിക്കെത്തിയിരുന്നു. പക്ഷേ പണിമുടക്ക് വിജയിപ്പിക്കാൻ സർക്കാർ തന്നെ കെ എസ്‌ ആർ ടി സി സർവീസുകൾ നിർത്തി വച്ചു. സംസ്ഥാന സർക്കാർ നേരിട്ട് സ്പോൺസർ ചെയ്തിട്ടു പോലും പണിമുടക്ക് ആഹ്വാനം നടപ്പിലാക്കാൻ സഖാക്കൾക്ക് നാട്ടുകാരെ അക്രമിക്കേണ്ടി വന്നു. കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന സമരമായിട്ട് പോലും സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതിലും 90 ശതമാനമാണ് ഹാജർ നില. കേരളമൊഴിച്ച് മറ്റൊരു സംസ്ഥാനങ്ങളിലും അഖിലേന്ത്യ പണിമുടക്ക് ഒരു ചലനവും ഉണ്ടാക്കിയില്ല . ഈ കേന്ദ്ര വിരുദ്ധ പ്രക്ഷോഭത്തോട് കേരളത്തിലെ ജനങ്ങൾ പോലും ഐക്യപ്പെട്ടില്ല എന്നാണ് ഇന്നലെ ഉണ്ടായ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

രാജ്യത്തെ തൊഴിലാളികൾ ഉൾപ്പെടെയുള്ള പൊതു സമൂഹം നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്ന വികസനോന്മുഖ പരിഷ്കരണങ്ങൾക്ക് അനുകൂലമാണെന്നാണ് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എന്നിട്ടും അനവസരത്തിൽ എന്തിനാണ് രാജ്യത്തൊരു പണിമുടക്കിന് ആഹ്വാനം നൽകിയത് ? രാഷ്ട്രീയമായി ബിജെപിയെ പരാജയപ്പെടുത്താൻ കഴിയാത്തതിന്റെ ജാള്യത തീർക്കാനാണോ ഈ സമരം ?

കേരളത്തിലാവട്ടെ ജനങ്ങളെ ഗുണ്ടായിസം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും അക്രമിച്ചുമാണ് തൊഴിലെടുക്കുന്നതിൽ നിന്നും പലയിടത്തും തടഞ്ഞത് . പാവപ്പെട്ടവന്റെ പെട്ടിക്കട അടപ്പിക്കാനും ഓട്ടോ റിക്ഷ തല്ലിത്തകർക്കാനും ആവേശം കാണിച്ച ഒറ്റയൊരുത്തനും ലുലു മാൾ അടപ്പിക്കാൻ പോയില്ല . റിലയൻസ് മാളും പ്രവർത്തിച്ചു . യൂസഫ് അലിക്കും അംബാനിക്കും കച്ചവടം നടത്താം , പാവപ്പെട്ട ചെറുകിട വ്യാപാരികൾ കടയടച്ച് കൊള്ളണം . ഇതെന്ത് നീതി ? മുഖ്യമന്ത്രിയുടെ മകളുടെ ഐടി സംരംഭം ഇന്നലെ ബംഗളൂരുവിൽ തുറന്ന് പ്രവർത്തിച്ചു . ഇതൊക്കെ ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്‌ ? എന്നാൽ കേരളവും മാറുകയാണ് . സാധാരണക്കാരായ ജനങ്ങൾ തന്നെ സമര ഗുണ്ടകൾക്കെതിരെ പരസ്യമായി പ്രതികരിക്കുന്നതും നാം കണ്ടു . ബിജെപിക്കെതിരായി രാജ്യവ്യാപക പ്രക്ഷോഭം ആഹ്വാനം ചെയ്തിട്ട് കേരളത്തിൽ പോലും അത് വിജയിപ്പിക്കാൻ കഴിയാത്തവർ , ജനങ്ങളെ അണി നിരത്താൻ കഴിയാതെ പോയവർ .. ജനങ്ങൾ നിങ്ങളുടെ നറേറ്റിവ് അന്ധമായി വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു എന്ന് ഇനിയെങ്കിലും മനസിലാക്കിയാൽ നല്ലത്.

Related Articles

Latest Articles