Saturday, May 18, 2024
spot_img

അങ്കത്തിന് അണ്ണാമലൈ; കോയമ്പത്തൂർ സീറ്റിൽ നിന്ന് മത്സരിക്കും ! തമിഴ്‌നാട്ടിൽ 9 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തു വിട്ട് ബിജെപി. തമിഴ്‌നാട്ടിലെ ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് മൂന്നാംഘട്ടത്തില്‍ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ ഇരുപത് സീറ്റുകളിലാണ് ഇത്തവണ ബിജെപി മത്സരിക്കുക എന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്രയും സീറ്റുകളിൽ മത്സരിക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ കോയമ്പത്തൂരില്‍ നിന്നും മത്സരിക്കും.

തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജൻ ചെന്നൈ സൗത്തില്‍ നിന്നാണ് ജനവിധി തേടും.കേന്ദ്രമന്ത്രി എല്‍.മുരുഗന്‍ നീലഗിരിയില്‍ നിന്നും മുതിര്‍ന്ന നേതാക്കളായ പൊന്‍ രാധാകൃഷ്ണന്‍ കന്യാകുമാരിയിലും ഡോ.എ.സി ഷണ്‍മുഖന്‍ വെല്ലൂരില്‍ നിന്നും മത്സരിക്കും.

Related Articles

Latest Articles