ബിജെപി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പിന്തുടരുന്നവരുടെ എണ്ണം ഒരു ദശലക്ഷം ( 1 മില്യൺ ) കടന്നു. കേരളത്തിൽ ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഫേസ്ബുക്ക് പേജ് ഒരു ദശലക്ഷം ഫോളോവേഴ്സ് തികയ്ക്കുന്നത്.
പ്രതിപക്ഷ മുന്നണിയും കോൺഗ്രസും പ്രചരിപ്പിക്കുന്ന ഗൂഢ അജണ്ടകളെ വലിയ രീതിയിൽ എതിർക്കുന്നതിനു സോഷ്യൽ മീഡിയ ടീമിന് ദേശീയ മീറ്റിംഗിൽ അടുത്തിടെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വിഹിതത്തിൽ കേരളത്തിലെ സോഷ്യൽ മീഡിയ തന്ത്രം നിർണായക പങ്ക് വഹിച്ചതായി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പിന്തുടരുന്നവരുടെ എണ്ണം 1 മില്യൺ കടന്നപ്പോൾ കോൺഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് പേജ് പിന്തുടരുന്നവരുടെ എണ്ണം 300 k യും (3 ലക്ഷം) സിപിഎം പേജ് പിന്തുടരുന്നവരുടെ എണ്ണം 700 k ( 7 ലക്ഷം )യുമാണ്
കേരളത്തിലെ സോഷ്യൽ മീഡിയ ടീമിനെ ബിജെപിയുടെ രാജ്യത്തെ മികച്ച ഒരു ടീമായാണ് വിലയിരുത്തുന്നത്.

