Monday, May 20, 2024
spot_img

ബിജെപി നേതാവിന്റെ ഭാര്യയുടെ കാറിനു നേരെ ബോംബെറിഞ്ഞ് കവര്‍ച്ച

ദില്ലി: ബിജെപി നേതാവിന്റെ ഭാര്യയെ പട്ടാപ്പകല്‍ ബോംബെറിഞ്ഞ് ആക്രമിച്ച് കവര്‍ച്ച നടത്തി. ദില്ലി പ്രതിപക്ഷ നേതാവായ വിജേന്ദര്‍ ഗുപ്തയുടെ ഭാര്യ ശോഭയാണ് കഴിഞ്ഞ ദിവസം നഗരമധ്യത്തില്‍ കവര്‍ച്ചയ്ക്കിരയായത്.

പണ്ഡാരറോഡിലെ വസതിയില്‍നിന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം കാറില്‍ പോകുകയായിരുന്ന ശോഭയുടെ കാറ് തടഞ്ഞു നിര്‍ത്തി അക്രമികള്‍ സ്ഫോടക വസ്തുക്കള്‍ എറിയുകയായിരുന്നു. മാണ്ഡി ഹൗസിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. വാഹനത്തിനു നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞതോടെ ഡ്രൈവറും സഹപ്രവര്‍ത്തകനും പുറത്തിറങ്ങി. ഇതിനിടെ ബൈക്കിലെത്തിയ സംഘം ശോഭയുടെ കൈയിലുണ്ടായിരുന്ന ബാഗുമായി കടന്നുകളയുകയായിരുന്നു.

Related Articles

Latest Articles