ശബരിമല ആചാരസംരക്ഷണത്തിനും ദേശിയ സുരക്ഷയ്ക്കും പ്രാധാന്യം നൽകി ബിജെപിയുടെ പ്രകടന പത്രിക “സങ്കൽപ് പത്ര്”; ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രകനപത്രിക അവതരിപ്പിച്ചുകൊണ്ട് ബിജെപിയുടെ വാഗ്ദാനം

ദില്ലി: 2019- ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. ‘സങ്കൽപ് പത്ര്’ എന്ന പ്രകടനപത്രികയിൽ ശബരിമല ആചാര സംരക്ഷണത്തിനും ദേശിയ സുരക്ഷയ്ക്കുമാണ് ഊന്നൽ നൽകിയിരിക്കുന്നത്. ‘സങ്കൽപിത് ഭാരത് – ശക്ത് ഭാരത്’ എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. 75 വാഗ്ദാനങ്ങളാണ് പ്രധാനമായും പ്രകടന പത്രികയിലുള്ളത്.