Kerala

സിപിഎം നേതാവ് സന്ദീപിൻറെ കൊലപാതകം: ആദരാഞ്ജലികൾ അർപ്പിച്ച് തിരുവല്ലയിൽ ബിജെപിയുടെ വിശദീകരണ യോഗം

പത്തനംതിട്ട: തിരുവല്ല പെരിങ്ങരയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെതിരെ പ്രതിഷേധ യോഗവുമായി ബിജെപി രംഗത്ത്. സിപിഎം രക്തസാക്ഷിയായ സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് പരിപാടി തുടങ്ങിയത്. തുടർന്ന് യോഗത്തിൽ സിപിഎമ്മിന്റെ വേട്ടയാടൽ നിർത്തണമെന്നും ആർഎസ്എസിനും ബിജെപിക്കുമെതിരെ കള്ളക്കഥകൾ മെനയുന്നത് നിർത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഈ വിവരം ബിജെപി സംസ്ഥാന വക്താവ്, ആർ.സന്ദീപ് വാചസ്പതിയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

പൊടിയാടിയിൽ നടന്ന ബിജെപി രാഷ്ട്രീയ വിശദീകരണ യോഗം എന്തു കൊണ്ടും മാതൃകാപരമായിരുന്നു. രക്തസാക്ഷിയായ സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് പരിപാടി തുടങ്ങിയത്. ആദരം അർപ്പിക്കണമെന്ന നിർദ്ദേശം മുഴുവൻ പ്രവർത്തകരും ഏക മനസ്സോടെ അംഗീകരിച്ചു. കാരണം അവർക്ക് മനസാക്ഷിക്കുത്ത് ഇല്ലായിരുന്നെന്ന്” അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ പറഞ്ഞു.

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

”തിരുവല്ല പെരിങ്ങരയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപ് കൊല്ലപ്പെട്ടതിനെ തുടർന്ന് സിപിഎം നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ ബിജെപി തിരുവല്ല നിയോജക മണ്ഡലം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം തികച്ചും മാതൃകാപരമായിരുന്നു. സിപിഎം രക്തസാക്ഷിയായ സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് പരിപാടി തുടങ്ങിയത്.

മുഖ്യ പ്രഭാഷണത്തിന് മുൻപ് സന്ദീപിന് ആദരം അർപ്പിക്കണമെന്ന നിർദ്ദേശം അവിടെ കൂടിയ മുഴുവൻ പ്രവർത്തകരും ഏക മനസ്സോടെ അംഗീകരിക്കുകയായിരുന്നു. കാരണം അവർക്കാർക്കും മനഃസാക്ഷി കുത്തില്ലായിരുന്നു. കൊലപാതകം നടന്ന് ആഴ്ചകൾ പിന്നിട്ടും സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ച് ഒരു പരിപാടി നടത്താൻ സിപിഎം തയ്യാറാകാത്തത് ദുരൂഹമാണ്. സന്ദീപിന്റെ മരണത്തെ പറ്റി സമഗ്ര അന്വേഷണം വേണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു. പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി.”

B4 Admin

Recent Posts

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

7 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

7 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

8 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

8 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

8 hours ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

9 hours ago