Thursday, December 25, 2025

ബിജെപി എം എൽ എ സുകന്ദകുമാർ നായകിന് കോവിഡ് സ്ഥിരീകരിച്ചു

ഒഡീഷ : ബിജെപി എം എൽ എ സുകന്ദ കുമാർ നായികിന് കോവിഡ് സ്ഥിരീകരിച്ചു . ഒഡീഷയിലെ നീൽ​ഗിരി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഇദ്ദേഹത്തെ ചികിത്സയ്ക്കായി ബാലസ്സോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് ബാധിക്കുന്ന ഒഡീഷയിലെ ആദ്യ നിയമസഭാംഗമാണ് ഇദ്ദേഹം .

നിയോജക മണ്ഡലത്തിലെ നിരവധി സമ്മേളനങ്ങളിൽ‌ സുകന്ദകുമാർ പങ്കെടുത്തിരുന്നു. വനിതാ സ്വയംസഹായ സംഘത്തിന്റെ സമ്മേളനത്തിലും ഛത്താർപൂർ ​ഗ്രാമത്തിൽ സംഘടിപ്പിച്ച കൂട്ടായ്മയിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തികളെ കണ്ടെത്തുന്നതിന് വേണ്ട കോണ്ടാക്റ്റ് ട്രേസിം​ഗ് നടക്കുന്നതായി ബാലസോർ അധികൃതർ അറിയിച്ചു .

Related Articles

Latest Articles