Wednesday, May 22, 2024
spot_img

സപ്ലിമെന്ററി പരീക്ഷ ഇല്ല; 9, 11 ക്ലാസുകളിൽ പരാജയപ്പെട്ട കേന്ദ്ര വിദ്യാലയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോജക്ട് വഴി സ്ഥാനക്കയറ്റം നൽകും

ദില്ലി: ഒന്നോ അതിലധികമോ വിഷയങ്ങളില്‍ പരാജയപ്പെട്ട ഒന്‍പതാം ക്ലാസിലും പതിനൊന്നാം ക്ലാസിലുമുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും പ്രോജക്‌ട് ജോലികള്‍ നല്‍കി അടുത്ത ക്ലാസ്സിലേക്ക് എത്തിക്കാനുള്ള നടപടികളുമായി കേന്ദ്ര വിദ്യാലയം.
കോവിഡ് -19 വ്യാപനത്തെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ എടുത്ത നടപടിയാണിത്.

നേരത്തെ, പരമാവധി രണ്ട് വിഷയങ്ങളില്‍ പരാജയപ്പെട്ടവര്‍, ഈ രണ്ട് ക്ലാസുകളില്‍ സപ്ലിമെന്ററി പരീക്ഷയില്‍ ഹാജരാകുകയും അടുത്ത ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് 10, 12 ബോര്‍ഡുകളില്‍ നിന്ന് സ്ഥാനക്കയറ്റം നേടുകയും വേണം. കെവിഎസിലെ ജോയിന്റ് കമ്മീഷണര്‍ (അക്കാദമിക്) പിയ താക്കൂര്‍ ഒപ്പിട്ട കത്തില്‍, ഈ രണ്ട് ക്ലാസുകളിലെയും അഞ്ച് വിഷയങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി പരാജയപ്പെട്ടാല്‍, വിദ്യാര്‍ത്ഥിയെ പ്രോജക്ടിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ വിലയിരുത്തി മാര്‍ക്ക് നല്‍കും അതനുസരിച്ച്‌ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍ക്കും.

Related Articles

Latest Articles