Sunday, May 19, 2024
spot_img

‘യുവതലമുറയെ വഴിതെറ്റിക്കുന്നതും മൂല്യങ്ങൾ ഇല്ലാതാക്കുന്നതും കമ്മ്യൂണിസം ! രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ള പ്രചരണവും പ്രവർത്തനവും മാത്രമല്ല മറിച്ച് കേരളത്തിന്റെ സാമൂഹിക മൂല്യങ്ങൾ വീണ്ടെടുക്കാനുള്ള പരിശ്രമം കൂടിയാണ് നടത്തേണ്ടത്’; ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും എറണാകുളത്ത് കേരളത്തിലെ ഡിജിറ്റൽ നവമാദ്ധ്യമ മേധാവികളുമായി ചർച്ച നടത്തി

എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും എറണാകുളത്ത് കേരളത്തിലെ ഡിജിറ്റൽ നവമാദ്ധ്യമ മേധാവികളുമായി ചർച്ച നടത്തി.

കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു പരാമർശിച്ച ബി എൽ സന്തോഷ്, രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ള പ്രചരണവും പ്രവർത്തനവും മാത്രമല്ല മറിച്ച് കേരളത്തിന്റെ സാമൂഹിക മൂല്യങ്ങൾ വീണ്ടെടുക്കാനുള്ള പരിശ്രമം കൂടിയാണ് നടത്തേണ്ടത് എന്നഭിപ്രായപ്പെട്ടു.

“കേരളത്തിന്റെ മൂല്യങ്ങൾ അത് ഭാരതത്തിന്റെ മൂല്യങ്ങൾ തന്നെയാണ്.അത് വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം.പലപ്പോഴും കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ നമ്മളെ ഭയപ്പെടുത്തുന്നവയാണ്.കേരളത്തിലെ കുറ്റകൃത്യങ്ങളുടെ തോതുൾപ്പെടെയുള്ള കാര്യങ്ങൾ കേരള സമൂഹം തിരിച്ചറിയുന്നില്ല”- ബി എൽ സന്തോഷ് വ്യക്തമാക്കി

യുവതലമുറയെ വഴിതെറ്റിക്കുന്നതും മൂല്യങ്ങൾ ഇല്ലാതാക്കുന്നതും കമ്മ്യൂണിസമാണ്. അല്ലെങ്കിൽ കമ്മ്യൂണിസത്തിന്റെ സ്വാധീനമാണെന്നും കേരളത്തിന്റെ സാമൂഹിക മൂല്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നവ മാദ്ധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും കേരളം ബിജെപി പിടിക്കും എന്നതിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു

Related Articles

Latest Articles