നോയിഡ : സമാജ്‌വാദി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായിരുന്ന അയോദ്ധ്യ ജില്ലയിലെ മില്‍കിപുർ പിടിച്ചെടുത്ത് ബിജെപി. മണ്ഡലത്തിലെ പകുതി വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ സമാജ്‌വാദി പാർട്ടിയുടെ അജിത് പ്രസാദിനേക്കാള്‍ ഒരു ലക്ഷത്തോളം വോട്ടിന് മുന്നിലായിരുന്നു ബിജെപി സ്ഥാനാർത്ഥി ചന്ദ്രഭാനു പാസ്വാന്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അയോദ്ധ്യ ഉള്‍പ്പെടുന്ന ഫെസാബാദ് സീറ്റില്‍നിന്ന് എസ്.പി നേതാവ് അവദേഷ് പ്രസാദ് വിജയിച്ചതിനെത്തുടർന്ന് മില്‍കിപുര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. അജിത് പ്രസാദ് അവദേഷിന്റെ മകനാണ് പകരം മത്സരിച്ചത്.
മില്‍കിപുരില്‍ എസ്.പിയുടെ സാന്നിധ്യം ശക്തമാക്കിയ നേതാവാണ് അവദേഷ്. 2012-ല്‍ ഇവിടെ ആദ്യമായി മത്സരിച്ച അദ്ദേഹം 2012-നും 2022-നും ഇടയില്‍ മൂന്ന് തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വിജയിച്ചു.

