Sunday, September 20, 2026

ലഹരി വിമുക്തമാകട്ടെ നമ്മുടെ കേരളം !! ജി ടെക് കേരള മാരത്തോണിന് നാളെ തിരുവനന്തപുരം ടെക്‌നോപാർക്ക് കാമ്പസിൽ ഫ്‌ളാഗ് ഓഫ്

ലഹരി വിമുക്ത കേരളം എന്ന ആശയം മുന്നോട്ട് വച്ച് ജി ടെക് | ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജി ടെക് കേരള മാരത്തോൺ നാളെ ( ഫെബ്രുവരി 9, 2025 ഞായറാഴ്ച) തിരുവനന്തപുരം ടെക്‌നോപാർക്ക് കാമ്പസിൽ നിന്ന് ആരംഭിക്കും. ആറായിരത്തോളം ആളുകൾ മാരത്തോണിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

3- 5 KM,10 KM, 21 KM എന്നിങ്ങനെ 3 കാറ്റഗറിയിലായിട്ടാകും മാരത്തോൺ നടക്കുക. ഇതിൽ 10 KM, 21 KM എന്നീ കാറ്റഗറികൾ പ്രൊഫഷണൽ മാരത്തോൺ ഓട്ടക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണ്. ജി ടെക് | ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്റെ ആഭിമുഖ്യത്തിലുള്ള മാരത്തോണിന്റെ മൂന്നാം സീസണാണ് നാളെ നടക്കുക. മാരത്തോണിന്റെ പ്രചരാണർത്ഥം “നടന”യുടെ നേതൃത്വത്തിൽ ഫ്‌ളാഷ്‌മോബും കൊച്ചിയിലും കോഴിക്കോടും പ്രോമോ റണ്ണും നടത്തിയിരുന്നു . ഒരു ലക്ഷത്തി മുപ്പത്തിനായിരത്തിലധികം ഐ ടി പ്രൊഫഷണലുകൾക്ക് പ്രോമോ മെയിലും അയച്ചിരുന്നു.

Related Articles

Latest Articles