Sunday, June 2, 2024
spot_img

ജെ പി നദ്ദക്ക് കോവിഡ്,വീട്ടിൽ ചികിത്സയിൽ

 ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്റിറിലൂടെയാണ് ഇക്കാര്യം നഡ്ഡ അറിയിച്ചത്. ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതോടെ പരിശോധനയ്ക്ക് വിധേയമാവുകയായിരുന്നു. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും അദേഹം പറഞ്ഞു. താനുമായി സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദേഹം നിര്‍ദേശിച്ചു.

കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി, കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബൈരവന്‍ സിങ് എന്നിവര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Latest Articles