Sunday, May 19, 2024
spot_img

16 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു,പാകിസ്ഥാനികൾ ഉൾപ്പെടെയുള്ളവർക്ക് പത്ത് വർഷം തടവ്

അബുദാബി:16 കോടി ദിർഹത്തിന്റെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 3 പാക്കിസ്ഥാനികൾ ഉൾപ്പെടെ 6 വിദേശികൾക്കു 10 വർഷം വീതം തടവും ഒരു കോടി ദിർഹം വീതം പിഴയും ശിക്ഷ വിധിച്ചു. തടവിനുശേഷം പ്രതികളെ നാടുകടത്താനും അബുദാബി ക്രിമിനൽ കോടതി ഉത്തരവിട്ടു. സംശയകരമായ ബാങ്ക് ഇടപാട് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണം ലഹരിക്കടത്തിലാണു എത്തിയത്.

യുഎഇയിലുള്ള വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കുന്നതോടെ ലഹരി മരുന്ന് കൈമാറുന്നതാണു സംഘത്തിന്റെ രീതി. തുടർന്ന് ധനവിനിമയ സ്ഥാപനങ്ങൾ വഴി ഈ പണം പാക്കിസ്ഥാനിലെ അക്കൗണ്ടിലേക്ക് കൈമാറും. 6 മാസത്തിനിടെ 80 ലക്ഷം ദിർഹത്തിന്റെ ബാങ്ക് ഇടപാടു നടന്നതാണ് ഇവർക്കു വിനയായത്.  സംഘത്തിന്റെ താമസ കേന്ദ്രങ്ങളിൽനിന്ന് 20 ലക്ഷം ദിർഹമും കണ്ടെടുത്തു

Related Articles

Latest Articles