Sunday, April 28, 2024
spot_img

പതിവ് തെറ്റിക്കാതെ സിന്ധു തിരുപ്പതി ക്ഷേത്രത്തിലെത്തി, ‘ലോക ചാമ്പ്യനായത് വെങ്കിടേശ്വരന്‍റെ അനുഗ്രഹത്താല്‍’

തിരുപ്പതി: ലോക ചാമ്പ്യനായ ശേഷവും പതിവ് തെറ്റിക്കാതെ ബാഡ്മിന്‍റണ്‍ സൂപ്പര്‍താരം പി.വി സിന്ധു തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. മെഡലുകള്‍ ലഭിക്കുമ്പോഴെല്ലാം വെങ്കടേശ്വരന് സമര്‍പ്പിക്കാനായി സിന്ധു തിരുപ്പതിയില്‍ ദര്‍ശനം നടത്താറുണ്ട്. ലോകത്തിന്റെ നെറുകയിലെത്തിയതിന് ശേഷം വരും ടൂര്‍ണമെന്‍റുകളില്‍ മികച്ച പ്രകടനം നടത്തുന്നതിന് വേണ്ടിയാണ് താന്‍ തിരുപ്പതിയില്‍ എത്തി പ്രാര്‍ഥിച്ചതെന്ന് സിന്ധു പറഞ്ഞു.

ലോക ചാമ്പ്യനായത് വെങ്കിടേശ്വരന്‍റെ അനുഗ്രഹം കൊണ്ടാണെന്ന് സിന്ധു വ്യക്തമാക്കി. ക്ഷേത്രത്തിലെ പവിത്രമായ പട്ട് തുണിയും പ്രസാദവും നല്‍കിയാണ് സിന്ധുവിനെ ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചത്.ജപ്പാന്‍റെ നൊസോമി ഒകുഹാരയെ 217, 217 എന്നീ സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യനാവുന്ന ആദ്യ ഇന്ത്യന്‍ താരമായത്.

കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യന്‍ അഭിമാനമുയര്‍ത്തിയപ്പോഴും പി വി സിന്ധു തിരുപ്പതിയില്‍ എത്തിയിരുന്നു. അന്ന് പരിശീലകന്‍ ഗോപിചന്ദിനൊപ്പമായിരുന്നു ക്ഷേത്ര ദര്‍ശനം.

Related Articles

Latest Articles