Sunday, May 19, 2024
spot_img

ഖത്തർ വിട്ടയച്ച മലയാളിയായ മുൻ നാവിക സേനാ ഉദ്യോഗസ്ഥനെ വീട്ടിലെത്തി കണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും പ്രഭാരി പ്രകാശ് ജാവദേക്കറും; മോചനത്തിനായി പ്രവർത്തിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കും നിറകണ്ണുകളോടെ നന്ദി പറഞ്ഞ് കുടുംബം

ചാരപ്രവർത്തനം ആരോപിച്ച് ഖത്തർ വധശിക്ഷ വിധിച്ച് തടവിലാക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃതത്തിൽ നടന്ന നയതന്ത്ര തല ചർച്ചയുടെ ഭാഗമായി നിന്നും ജയിൽ മോചിതരാകുകയും ചെയ്ത മുൻ നാവികരിൽ ഒരാളായ തിരുവനന്തപുരം ബാലരാമപുരം താന്നിവിള ഇളമാന്നൂർക്കോണം ആതിരയിൽ രാഗേഷ് ഗോപകുമാറിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും പ്രഭാരി പ്രകാശ് ജാവദേക്കറും അദ്ദേഹത്തിൻ്റെ വീട്ടിലെത്തി കണ്ടു.

ഇന്ത്യൻ നാവികസേനയിൽ നിന്നും വിരമിച്ച ശേഷം ഖത്തറിലെ സ്വകാര്യ കമ്പനിയായ അൽ  ദഹ്റ യി ൽ ജോലി ചെയ്യവേ  2022 ഓഗസ്റ്റിലാണ് ഇവർ അറസ്റ്റിലായത്. രാഗേഷിൻറെ മോചനത്തിനായി പ്രവർത്തിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കും കുടുംബം നന്ദി അറിയിച്ചു.

രാഗേഷിന്റെ കുടുംബത്തെ നേരിൽ കാണനെത്തിയതിൽ സന്തോഷമെന്നും സുരേന്ദ്രൻ പറഞ്ഞു.   

രാഗേഷിന്റ  കുടുംബത്തെ സമാധാനിപ്പിച്ച ശേഷമാണ് നേതാക്കൾ മടങ്ങിയത്.

Related Articles

Latest Articles