കോഴിക്കോട്: മാറാട് അരയ സമാജം മുൻ അദ്ധ്യക്ഷന്‍ കാരണവർ കെ.ദാസൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. പ്രദേശത്തെ സാമൂഹ്യസാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. മാറാട് കൂട്ടക്കൊലയുടെ നാളുകളിൽ ഇരകളുടെ നീതിക്കായുള്ള പോരാട്ടങ്ങളിലെ മുൻ നിരക്കാരനായിരുന്നു കാരണവർ കെ ദാസൻ. 82 വയസ്സായിരുന്നു.
“പ്രദേശത്തെ സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു ദാസൻ. മാറാട് കൂട്ടക്കൊലയുടെ നാളുകളിൽ ഇരകളുടെ നീതിക്കായുള്ള പോരാട്ടങ്ങളിലെ മുൻ നിരക്കാരനായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിൽ ഉൾപ്പെടെ മുന്നണി പോരാളിയായി പ്രവർത്തിച്ച അദ്ദേഹം കിടപ്പിലാകും വരെ സമാജ സേവനത്തിന് നേതൃത്വം നൽകി.”- കെ .സുരേന്ദ്രൻ പറഞ്ഞു. കാരണവരുടെ നിര്യാണത്തിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും അരയ സമാജം പ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ അറിയിച്ചു.

