Kerala

“കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനെതിരെ എക്‌സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചതിനു പിന്നിൽ പ്രതിപക്ഷനേതാവ് വി. ഡി. സതീശന്റെ ബുദ്ധി ! യുഡിഎഫിന്റെ ഉന്നത നേതാക്കൾക്കും സിഎംആർഎല്ലിൽ നിന്ന് മാസപ്പടി കിട്ടിയിട്ടുണ്ട്.” -സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ

കോട്ടയം: മാസപ്പടി വിവാദത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറെ കമ്പനിയായ എക്‌സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചതിനു പിന്നിൽ പ്രതിപക്ഷനേതാവ് വി. ഡി. സതീശന്റെ ബുദ്ധിയാണെന്ന ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. യുഡിഎഫിന്റെ ഉന്നത നേതാക്കൾക്കും സിഎംആർഎല്ലിൽ നിന്ന് മാസപ്പടി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

“മുഖ്യമന്ത്രിയുടെ മകളെ മുൻനിർത്തി അന്വേഷണം അവസാനിപ്പിക്കേണ്ടത് യുഡിഎഫിന്റെ ആവശ്യമാണ്. കാരണം, സിഎംആർഎൽ, കെഎസ്ഐഡിസി, എക്സാലോജിക് എന്നീ മൂന്ന് സ്ഥാപനങ്ങളും എസ്എഫ്ഐഒ. അന്വേഷണ പരിധിയിൽ വരും. സിഎംആർഎല്ലിലേക്ക് അന്വേഷണമെത്തിയാൽ യുഡിഎഫ് നേതാക്കളിലേക്കും അന്വേഷണമെത്തും. കാരണം യുഡിഎഫിന്റെ ഉന്നത നേതാക്കൾക്കും സിഎംആർഎല്ലിൽ നിന്ന് മാസപ്പടി കിട്ടിയിട്ടുണ്ട്.

ഇതൊഴിവാക്കാൻ വിഡി സതീശന്റെ വളഞ്ഞ ബുദ്ധിയാണ് കർണാടക ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിനു പിന്നിൽ. മാസപ്പടി കിട്ടിയ മുഴുവൻ നേതാക്കളുടെയും പേര് ഇനിയും പുറത്തുവന്നിട്ടില്ല. സിപിഎം ഇതുവരെ പറഞ്ഞിരുന്നത് ഏത് അന്വേഷണവും വരട്ടെയെന്നാണ്. എന്നാൽ, മുഖ്യമന്ത്രിയും മകളും പറയുന്നത് അന്വേഷണം വേണ്ടെന്നാണ്. ഇത് പാർട്ടി നയമാണോയെന്ന് സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ വ്യക്തമാക്കണം. ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ അന്വേഷണം തടസ്സപ്പെടുത്തുന്നത് എന്തിനാണ് ?

കേസിൽ പിണറായി വിജയൻ രക്ഷപ്പെടേണ്ടത് യുഡിഎഫ് നേതാക്കളുടെ ആവശ്യമാണ്. മാസപ്പടി കേസ് നിയമസഭയിൽ ചർച്ചചെയ്യാതിരിക്കാൻ ഗൂഢാലോചന നടത്തിയയാളാണ് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിക്കുവേണ്ടി വിടുപണിചെയ്യുന്ന മറ്റൊരു പ്രതിപക്ഷനേതാവും കേരളത്തിലുണ്ടായിട്ടില്ല. അദ്ദേഹം പിണറായി വിജയന്റെ ഏജന്റാണ്.

പി.വി.നരസിംഹ റാവുവിന് ഭാരതരത്ന നൽകിയതിൽ തെറ്റില്ല. പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. നരസിംഹറാവുവിന്റെ ഭരണകാലത്ത് സോണിയ ഗാന്ധിയുടെ ആളുകളാണ് അഴിമതി നടത്തിയത്. നരസിംറാവുവിനെതിരേ ഒരു കേസിലും അഴിമതി തെളിഞ്ഞിട്ടില്ല. യുപിഎ സർക്കാരിന്റെ കാലത്ത് എല്ലാ അഴിമതിയുടേയും കമ്മിഷൻ വന്നിരുന്നത് നമ്പർ 10 ജൻപഥിലേക്കായിരുന്നു” – കെ. സുരേന്ദ്രൻ ആരോപിച്ചു.

B4 Admin

Recent Posts

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

12 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

12 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

12 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

13 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

13 hours ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

14 hours ago