Sunday, June 2, 2024
spot_img

ഒമിക്രോണ്‍ ബാധിച്ചശേഷം രോഗം ഭേദമായവരില്‍ വീണ്ടും ഒമിക്രോണ്‍ ബാധ; ഞെട്ടിക്കുന്ന ഈ കണ്ടെത്തലുമായി ദില്ലി മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി; ആശങ്കയിൽ ആരോഗ്യ വിദഗ്ധർ

ദില്ലി:കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിച്ചശേഷം രോഗം ഭേദമായവരില്‍ വീണ്ടും ഒമിക്രോണ്‍ ബാധ പിടിപെടുന്നു എന്ന ഞെട്ടിക്കുന്ന ഈ കണ്ടെത്തലുമായി ദില്ലിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി

രോഗം ഭേദമായി വെറും പത്ത് ദിവസത്തിനകമാണ് കോവിഡ് ചികിത്സ നടത്തുന്ന രണ്ട് ഡോക്‌ടര്‍മാര്‍ക്ക് വീണ്ടും ഒമിക്രോണ്‍ ബാധയുണ്ടായത് കണ്ടെത്തിയത്.

‘പതിനാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരു ഡോക്‌ടര്‍മാര്‍ക്കും ഒമിക്രോണ്‍ വകഭേദ ലക്ഷണങ്ങള്‍ കണ്ടത്. രോഗം ചികിത്സിച്ച്‌ ഭേദമാക്കി. എന്നാല്‍ ഏഴ് മുതല്‍ 10 ദിവസത്തിനകം രോഗം വീണ്ടും കണ്ടെത്തി. പനി, തലവേദന, ശരീര വേദന, തൊണ്ടവേദന എന്നിങ്ങനെ അതേ ലക്ഷണങ്ങളോടെ.’- മാക്‌സ് ആശുപത്രിയിലെ കാര്‍ഡിയാക് വിഭാഗം അനസ്‌തേസിസ്‌റ്റ് ‌ഡോ. ജിത്തുമോനി ബൈശ്യ പറഞ്ഞു

അതേസമയം ഒമിക്രോണിന്റെ രണ്ട് വകഭേദമാണോ വന്നതെന്ന് പരിശോധനയിലൂടെ തിരിച്ചറിയേണ്ടതുണ്ടെന്നു വിദഗ്ദ്ധര്‍ പറയുന്നു. വളരെ ലഘുവായ തോതിലാണെങ്കിലും ഇത്തരത്തില്‍ രോഗികളില്‍ കൊവി‌ഡ് ലക്ഷണത്തോടെ രോഗമുണ്ടാകാം.

കൂടാതെ ആദ്യം രോഗം വന്ന് രണ്ടാഴ്‌ചയ്‌ക്കകം പരിശോധിച്ചാലും ചത്ത വൈറസിന്റെ സാന്നിദ്ധ്യം മൂക്കിനുള‌ളില്‍ ഉള‌ളതിനാല്‍ ആര്‍ടിപിസിആര്‍ ഫലത്തില്‍ പോസിറ്റിവ് എന്ന് കാണിക്കാനിടയുണ്ട്. അതിനാല്‍ കൃത്യമായ പരിശോധന വേണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

മാത്രമല്ല ഒമിക്രോണിന്റെ ബിഎ 2 ഉപ വിഭാഗം വാക്‌സിന്‍ എടുക്കാത്തവരില്‍ 10 ശതമാനം കൂടുതല്‍ രോഗബാധയ്‌ക്ക് സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Related Articles

Latest Articles