Friday, May 3, 2024
spot_img

“കേരളത്തിലെ ചർച്ചാ വിഷയം മോദിയുടെ ഗ്യാരണ്ടി തന്നെ ! കാലഹരണപ്പെട്ട യുഡിഎഫ്- എൽഡിഎഫ് മുന്നണികളെ മലയാളികൾ പുറം തള്ളും !” ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും എൻഡിഎ മുന്നണി മികച്ച മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

“ഏപ്രിൽ 26 കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം നിർണായക ദിവസമാണ്. കാലഹരണപ്പെട്ട യുഡിഎഫ്- എൽഡിഎഫ് മുന്നണികളെ മലയാളികൾ പുറംതള്ളുക തന്നെ ചെയ്യും. നരേന്ദ്ര മോദി ഹാട്രിക് വിജയം നേടുമ്പോൾ കേന്ദ്രഭരണത്തിൽ കേരളവും പങ്കാളികളാവും. ബിജെപിയുടെ സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്നെ സമ്മതിച്ചിരിക്കുകയാണ്. മോദിയുടെ ഗ്യാരണ്ടിയാണ് ഇത്തവണ കേരളത്തിലെ ചർച്ചാ വിഷയം. കേന്ദ്രസർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും ഈ ജനവിധി.

സിഎഎയുടെ പേരിൽ എൽഡിഎഫ് സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് ഭരണവിരുദ്ധ വികാരം മറച്ചുവെക്കാനാണ്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴാണ് സിഎഎക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പോകുന്നത്. ശമ്പളവും പെൻഷനും ക്ഷേമപെൻഷനുമൊന്നും കൊടുക്കാൻ ഗതിയില്ലാത്ത സർക്കാർ മതപ്രീണനത്തിന് വേണ്ടി കോടികൾ പൊടിക്കുകയാണ്. യുഡിഎഫും ഇതിന് പിന്തുണ കൊടുക്കുകയാണ്. ഇടത്- വലത് മുന്നണികളുടെ വർഗീയ നിലപാടിനെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുക”- കെ.സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles