Tuesday, May 14, 2024
spot_img

ബിജെപി മുന്നേറ്റം പ്രതിരോധിക്കാൻ ലോക മുരുകൻ സമ്മേളനം സംഘടിപ്പിക്കാൻ ഡിഎംകെ; രൂക്ഷ വിമർശനവുമായി ബിജെപി

ചെന്നൈ : സംസ്ഥാനത്തുണ്ടായ ബിജെപി മുന്നേറ്റത്തെ പ്രതിരോധിക്കാനായി അന്താരാഷ്ട്ര മുരുകൻസമ്മേളനം സംഘടിപ്പിക്കാൻ ഡിഎംകെ ശ്രമം. ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ തമിഴ്‌നാട്ടിലെ ജനങ്ങളെ ഏറെ സ്വാധീനിച്ചിരുന്നു. പ്രാണപ്രതിഷ്ഠാ ദിനത്തിൽ നിരവധി ആളുകളാണ് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലായി ഒഴുകിയെത്തിയത്.

മുരുകനെ തമിഴ് ദൈവമായാണ് തമിഴ്‌നാട്ടുകാർ കരുതുന്നത്. ഇതുവെച്ചാണ് ഡിഎംകെ.യുടെ നീക്കങ്ങൾ. ലോകമെമ്പാടുമുള്ള മുരുകൻ ഭക്തരെ ഉൾപ്പെടുത്തി ജൂണിലോ ജൂലായിലോ വിപുലമായ സമ്മേളനം സംഘടിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.

കേന്ദ്രമന്ത്രി എൽ.മുരുകൻ സംസ്ഥാന ബിജെപി അധ്യക്ഷനായിരുന്നപ്പോൾ 2020-ൽ വേൽയാത്ര സംഘടിപ്പിച്ചിരുന്നു. തമിഴരുടെ ദൈവമാണെന്നു പറഞ്ഞ് നാം തമിഴർ കക്ഷി നേതാവ് സീമാനും മുരുകനെ തന്റെ പാർട്ടിയുമായി ബന്ധപ്പെടുത്തിയിരുന്നു.

അതേസമയം മുരുകൻ സമ്മേളനം നടത്താനുള്ള ഡിഎംകെയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. ആദ്യം കേന്ദ്രസർക്കാരിന്റെ പദ്ധതികൾ കോപ്പിയടിച്ച ഡിഎംകെ ഇപ്പോൾ ബിജെപിയുടെ ആശയങ്ങൾകൂടി കോപ്പിയടിച്ച് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ആർ. ശ്രീനിവാസൻ ആരോപിച്ചു. രാജ്യംമുഴുവൻ ആരാധിക്കുന്ന മുരുകനെ തമിഴ്നാട്ടിൽ മാത്രം ഒതുക്കാനാകില്ലെന്നും ഡിഎംകെയുടെ തന്ത്രങ്ങളിൽ തമിഴ്‌നാട്ടിലെ ജനങ്ങൾ വീഴില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.

Related Articles

Latest Articles