Thursday, May 16, 2024
spot_img

തീപിടിത്തം ഉണ്ടായ ഉടൻ കേന്ദ്രസേനയെ വിളിക്കണമായിരുന്നു ; പിണറായിയുടെ ദുരഭിമാനം കൊണ്ട് വിളിച്ചില്ല ,ബ്രഹ്മപുരം വിഷയത്തിൽ ശക്തമായി പ്രതികരിച്ച് കെ സുരേന്ദ്രൻ

കൊച്ചി : ബ്രഹ്മപുരം തീപിടിത്തത്തിൽ ശമിക്കാതെ തുടരുന്ന പുകയെ തുടർന്ന് ശക്തമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രൻ.ബ്രഹ്മപുരം തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ സഹായത്തിനായി കേന്ദ്ര ദുരന്ത നിവാരണ ഏജന്‍സിയെ വിളിക്കേണ്ടതായിരുന്നുവെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരഭിമാനം കൊണ്ടാണ് ഇതിനു തയാറാവാതിരുന്നതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.

മാത്രവുമല്ല കോടി കണക്കിന് രൂപയുടെ അഴിമതിയും പുറത്ത് വരും.അതാണ് കേന്ദ്ര സേനയെ വിളിക്കാതിരുന്നത്. കേന്ദ്ര ഏജന്‍സികള്‍ തന്നെ കോടിക്കണക്കിനു രൂപയാണു കേരളത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിനു വിവിധ ഏജന്‍സികള്‍ വഴി നല്‍കിയത്. ഇതെവിടെപ്പോയി എന്ന് അന്വേഷണവും ഓഡിറ്റും വരും. സംസ്ഥാന വ്യാപകമായി ഇതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.

Related Articles

Latest Articles